ദോഹ: ഹൃസ്വ സന്ദർശനാർത്ഥം ദോഹയിലെത്തിയ വില്ല്യാപ്പള്ളി മസ്ജിദ് അബൂബക്കർ സിദീഖ്(കുന്നോത്ത് പള്ളി) ഇമാമും കോട്ടമുക്ക് മദ്രസ്സ അധ്യാപകനുമായ അബ്ദുൽ റഷീദ് മുസ്ലിയർക്ക് മസ്ജിദ് അബൂബക്കർ സിദ്ദീഖ് ഖത്തർ കമ്മിറ്റി സ്വീകരണം നൽകി.
ഖത്തർ പറമ്പിൽ പള്ളി പ്രസിഡന്റ് ഇ. എം. ......
ദോഹ: ഇൻസൈറ്റ് ഖത്തറിന്റെയും ഖത്തർ ഇന്ത്യൻ സ്റ്റുഡന്റ്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സമ്മർ ക്യാമ്പ് 2k26' സമാപിച്ചു. സമ്മർ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച എക്സിബിഷനും ശ്രദ്ധേയമായി.
നാല് ആഴ്ചകളിലായി നീണ്ടുനിന്ന ക്യാമ്പിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
കുട്ടികളുടെ സർഗ്ഗാത്മകതയും പഠന താല്പര്യവും വളർത്തുന്നതിനൊപ്പം വ്യക്തിത്വ വികസനം കൂടി ലക്ഷ്യമിട്ട് വ്യത്യസ്ത സെഷനുകളാണ് ക്യാമ്പിൽ ഉടനീളം ക്രമീകരിച്ചിരുന്നത്.
ക്യാമ്പ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ, എം.ജി.എം ഭാരവാഹികൾ ചേർന്ന് നിർവ്വഹിച്ചു.
ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച കലാസൃഷ്ടികളുടെ മനോഹരമായ പ്രദർശനവും ഒരുക്കിയിരുന്നു. ......
ദോഹ: മലയാള ഗസല്‍ സംഗീതത്തിന് സ്വന്തം ശബ്ദത്തിലൂടെ പുതിയൊരു മുഖം നല്കിയ അനശ്വര ഗായകന് ഉമ്പായിയുടെ ഓര്‍മദിനത്തില്‍ ദോഹയില്‍ വികാരനിര്‍ഭരമായ സംഗീതസായാഹ്നം അരങ്ങേറി. സംഗീതാസ്വാദകരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത പരിപാടിയില്‍ ഉമ്പായിയുടെ ശിഷ്യനും ശ്രദ്ധേയ ഗായകനുമായ മുത്വലിബ് മട്ടന്നൂര്‍ ഗുരുവിന് സംഗീതാര്‍ച്ചന അര്‍പ്പിച്ചു.
2018 ആഗസ്റ്റ് 1-ന് വിടപറഞ്ഞ ഉമ്പായി, ഭാവസാന്ദ്രവും സ്വാഭാവികവുമായ ആലാപനത്തിലൂടെ മലയാള ഗസലിനെ ജനഹൃദയങ്ങളിലേക്ക് എത്തിച്ച അപൂര്‍വ ഗായകനായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. ......
ദോഹ: യുവകലാസാഹിതി ഖത്തർ ദോഹ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “മഹാ നഷ്ടങ്ങളുടെ ജൂലൈ” എന്ന പേരിൽ അനുസ്മരണ സദസ് സംഘടിപ്പിച്ചു. ജൂലൈ 31-ന് ഖത്തർ ഐസിസി ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ പുരോഗമന രാഷ്ട്രീയത്തിനും, സമൂഹത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ ജൂലൈ മാസത്തിൽ അന്തരിച്ച സമരനായകരെ അനുസ്മരിച്ചു.
പി. ......
ദോഹ:എഫ്.ഐ.ബി.എ (FIBA) യു-18 ഏഷ്യൻ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് ഖത്തർ യോഗ്യത നേടി. ജി.സി.സി യോഗ്യതാ മത്സരത്തിൽ ഒമാനെ തോൽപ്പിച്ചാണ് ഖത്തർ ഏഷ്യൻ പോരാട്ടത്തിന് ടിക്കറ്റ് ഉറപ്പിച്ചത്. ......
ദോഹ:വേനലവധിക്കാലത്ത് സംരംഭകർക്കും കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിപുലമായ പരിപാടികൾ പ്രഖ്യാപിച്ച് ഖത്തർ നാഷണൽ ലൈബ്രറി (QNL). ബിസിനസ് മാർഗ്ഗനിർദ്ദേശങ്ങൾ, പ്രൊഫഷണൽ വികസന ശിൽപ്പശാലകൾ, സർഗ്ഗാത്മക കൂട്ടായ്മകൾ, കുടുംബങ്ങൾക്കായുള്ള സാംസ്കാരിക പരിപാടികൾ എന്നിവ ഓഗസ്റ്റ് മാസത്തിലുടനീളം ലൈബ്രറിയിൽ നടക്കും.ഓഗസ്റ്റ് 2 മുതൽ ആരംഭിക്കുന്ന ലൈബ്രറിയുടെ ഏഴാമത് 'സമ്മർ ക്യാമ്പ്' മാസത്തിലുടനീളം നീണ്ടുനിൽക്കും. ......
ദോഹ: സോഷ്യൽ മീഡിയയിലെ ആകർഷകമായ പരസ്യങ്ങൾ കണ്ട് വണ്ണം കുറയ്ക്കാനുള്ള വ്യാജ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കരുതെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പൊതുജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി.
ശരീരഭാരം കുറയ്ക്കാനെന്ന പേരിൽ സോഷ്യൽ മീഡിയ വഴി വിറ്റഴിക്കുന്ന 'Eatless - Natural Slimming Formula' എന്ന ഉൽപ്പന്നത്തിലാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന മരുന്ന് ചേരുവകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഖത്തറിൽ പൂർണ്ണമായും ലൈസൻസില്ലാത്തതും വ്യാജവുമായ ഉൽപ്പന്നമാണിത്.സിബുട്രാമിൻ (Sibutramine): ഹൃദയാഘാതം, സ്ട്രോക്ക്, രക്തസമ്മർദ്ദം, അനിയന്ത്രിതമായ ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകുന്നതിനാൽ 2010-ൽ തന്നെ വിപണിയിൽ നിന്ന് നിരോധിച്ച മരുന്നാണിത്.ഫെനോൾഫ്തലീൻ (Phenolphthalein): അർബുദത്തിന് (ക്യാൻസർ) കാരണമായേക്കാവുന്ന അപകടകാരിയായ രാസവസ്തുഅടങ്ങിയിരിക്കുന്നതാണ്.100% സ്വാഭാവികം", "പാർശ്വഫലങ്ങൾ ഇല്ലാത്തത്" എന്നൊക്കെയുള്ള സോഷ്യൽ മീഡിയ പരസ്യ വാചകങ്ങൾ വ്യാജമാണ്. ......
ദോഹ: ഖത്തർ പോലീസ് അക്കാദമിയുടെ കോളേജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിൽ നടന്ന ബിരുദദാന ചടങ്ങിൽ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലഖ്വിയ) കമാൻഡറും അക്കാദമി സുപ്രീം കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനി പങ്കെടുത്തു. വ്യാഴാഴ്ചയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
മാസ്റ്റർ ഓഫ് ലോ, മാസ്റ്റർ ഓഫ് സെക്യൂരിറ്റി സ്റ്റഡീസ് എന്നീ കോഴ്സുകൾ പൂർത്തിയാക്കിയ രണ്ടാമത് ബാച്ചിന്റെ ബിരുദദാനമാണ് ചടങ്ങിൽ നടന്നത്. ......
ദോഹ: ലഹരിമരുന്നുകളുടെ ഉപയോഗത്തിനും അടിമപ്പെടുന്നതിനുമെതിരെ യുവാക്കളിൽ അവബോധം വളർത്തുന്നതിനായി അൽ അറബി സ്പോർട്സ് ക്ലബ്ബിന്റെ യൂത്ത് കമ്മിറ്റി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. 'നമ്മുടെ വേനൽ നമ്മുടെ ചെറുപ്പക്കാർക്ക്' (Our Summer for Our Youth) എന്ന സമ്മർ ക്യാമ്പയിന്റെ ഭാഗമായി "അറിവ് വളർത്തുന്നു, ബോധവൽക്കരണം നിർമ്മിക്കുന്നു" എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ്, കായിക യുവജന മന്ത്രാലയത്തിലെ ഡിപ്പാർട്ട്മെന്റ് ഓഫ് യൂത്ത് അഫയേഴ്സ് എന്നിവയുടെ മേൽനോട്ടത്തിലാണ് സെമിനാർ നടത്തിയത്. ......